ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം തുറന്ന് പറഞ്ഞ് പന്ത്

ന്യൂഡല്‍ഹി: ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം തുറന്ന് പറഞ്ഞ് റിഷഭ് പന്ത് .ഓസ്‌ട്രേലിയയില്‍ തിളങ്ങിയ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് . പന്ത് തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ കാമുകിയെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത് കുറിച്ചു: നീ കാരണമാണ് ഞാന്‍ സന്തോഷവാനായി ഇരിക്കുന്നത്. ഇതേ ചിത്രം കാമുകിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ടെസ്റ്റ് പരമ്പരക്കുശേഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് റിഷഭ് പന്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. ജനുവരി 23 മുതല്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഇന്ത്യ എയുടെ പര്യടനത്തിലണ് പന്ത് ഇനി കളിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular