അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഏകദിനത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഫോമിലല്ലാത്ത അഹമ്മദ് ഖലീലിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി.
നേരത്തെ ഇന്ത്യക്ക് വേണ്ടി ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സിറാജ്. ഏകദിനത്തില്‍ ആദ്യമായിട്ടാണ് കളിക്കുന്നത്. ആദ്യ ഏകദിനത്തില്‍ എട്ടോവര്‍ എറിഞ്ഞ ഖലീലിന് വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.
രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. അതേസമയം ഓസീസ് ടീമില്‍ മാറ്റങ്ങളൊന്നു തന്നെയില്ല