‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിപാടിയുടെ സമാപന സമ്മേളനത്തിനു മുഖ്യമന്ത്രി എത്തുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു മുഖ്യമന്ത്രിയുടെ പിന്‍മാറ്റമെന്നു സൂചന. ശബരിമല യുവതീപ്രവേശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന കൂട്ടായ്മയെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്നു സംഘാടകര്‍ അറിയിച്ചിരുന്നു.

ആര്‍ത്തവം അശുദ്ധിയല്ല എന്നു പ്രഖ്യാപിച്ച് ഇന്നലെ കൊച്ചിയില്‍ ആര്‍ത്തവ റാലി നടന്നിരുന്നു. ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ ശനിയാഴ്ച ആയിരത്തോളം പേര്‍ പങ്കെടുത്തു. ശബരിമല യുവതീപ്രവേശത്തിനെതിരെ നടന്ന നാമജപഘോഷയാത്രകള്‍ക്കുള്ള മറുപടിയാണ് ആര്‍ത്തവ റാലിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7