കോട്ടയം: പി സി ജോര്‍ജ് യുഡിഎഫിലേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. സിപിഎം, ബിജെപി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എമ്മുമായും കെ എം മാണിയുമായും തെറ്റിപ്പിരിഞ്ഞാണ് പിസി ജോര്‍ജ് യുഡിഎഫില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് ഒറ്റയ്ക്ക് നിന്ന് പൂഞ്ഞാറില്‍ വിജയക്കൊടി പാറിച്ചു. ഏറെക്കാലം ആരുമായും സഹകരിക്കാതെ സ്വതന്ത്ര നിലപാടുമായി ജോര്‍ജ് മുന്നോട്ട് പോയി.ഇതിനിടെ ശബരിമല വിഷയത്തില്‍ ജനപക്ഷം പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നിയമസഭയില്‍ ഒ രാജഗോപാലിനൊപ്പം കറുപ്പുടുത്തെത്തിയും പിസി ജോര്‍ജ് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപിഎന്‍ഡിഎ മുന്നണിയുമായുള്ള സഹവാസം അവസാനിപ്പിക്കാനും യുഡിഎഫിലേക്ക് തിരികെയെത്താനുമുള്ള നീക്കമാണ് പൂഞ്ഞാര്‍ എംഎല്‍എ നടത്തുന്നത്.
പി സി ജോര്‍ജ് യുഡിഎഫിലേക്ക്; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ്
Similar Articles
ഗ്രീഷ്മയുടെ വീട്ടിൽ നിന്നിറങ്ങിയതെ ചതി വന്നവഴി മനസിലായി.. കൂട്ടുകാരനോടുമാത്രം പറഞ്ഞു ഗ്രീഷ്മ ചതിച്ചു… പിന്നീട് പ്രണയിനിയെ ഒറ്റിക്കൊടുക്കാത്ത മൗനം… ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നു മനസിലാക്കി പിതാവിനോട് പറഞ്ഞു മരണം വന്ന വഴി…
തിരുവനന്തപുരം: വിഷം തളർത്തിയ ശരീരവുമായി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയയുടനെ ഷാരോണിന് മനസിലായി തന്റെ ഈ അവസ്ഥ എങ്ങനെയുണ്ടായതാണെന്ന്... ഗ്രീഷ്മയുടെ വീട്ടിൽ നിന്നു ശർദ്ദിച്ചുകൊണ്ടിരങ്ങിവന്ന ഷാരോൺ റെജിനോടു പറഞ്ഞിരുന്നു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന്......
ചെകുത്താൻ മനസാണെന്നു വാദിച്ചത് വെറുതെയല്ല… കൊലയ്ക്ക് നാലുമാസത്തെ ആസൂത്രണം…, വിശ്വാസം ജനിപ്പിക്കാൻ താലി കെട്ടിച്ചു…, പല പ്രാവശ്യം ലൈംഗിക ബന്ധത്തിലേർപ്പെട്ടു…, പൂർണമായി തനിക്കനുകൂലമാക്കിയ ശേഷം കൊലപാതകം… പബ്ലിക് പ്രൊസിക്യൂട്ടർ
തിരുവനന്തപുരം: സാധാരണ ഒരു മനുഷ്യന് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയില്ല, ഷാരോണിന്റെ കൊലപാതകം കൃത്യമായി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒരു കുറ്റകൃത്യമാണ്. അതുകൊണ്ടാണ് ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ മനസാണെന്ന് താൻ കോടതിയിൽ വാദിച്ചതെന്ന് പാറശ്ശാല...