ന്യൂഡല്‍ഹി: അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ മാസം പത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ച് കേസ് പരിഗണിക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാവും പരിഗണിക്കുക.
കേസില്‍ എങ്ങനെ വാദം കേള്‍ക്കണം. അന്തിമവാദം എപ്പോഴാണ് തുടങ്ങുക തുടങ്ങിയ കാര്യങ്ങള്‍ പത്താം തീയതി പരിഗണിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള കേസിന്റെ വാദം നേരത്തെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസില്‍ വിധി വരുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പത്താം തീയതി വ്യക്തത വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.