പാലക്കാട്: ഹര്‍ത്താലിനിടെ പാലക്കാട്ട് വീണ്ടും വന്‍ സംഘര്‍ഷം. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തി വീശിയും ഗ്രനേഡ് എറിഞ്ഞും പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. നേരത്തെ നടന്ന ബിജെപിആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
പ്രതിഷേധ പ്രകടനത്തിന്റെ പിന്‍ നിരയില്‍ അണിനിരന്നവര്‍ ബിജെപി ഓഫീസിനു നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം. ഇതോടെ ബിജെപി പ്രവര്‍ത്തകരും തിരിച്ച് കല്ലെറിഞ്ഞു. തുടര്‍ന്ന് കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തേക്കെത്തി. റോഡില്‍ ഇരുപാര്‍ട്ടിക്കാരും നേര്‍ക്കുനേര്‍ കല്ലേറ് നടത്തി.
സിപിഎം പ്രവര്‍ത്തകരുടെ എണ്ണം കൂടിവന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ അവരുടെ ഓഫീസിലേക്ക് പിന്‍വാങ്ങി. സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്തരായോതോടെ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തി പരസ്പരം പോര്‍വിളി നടത്തി. തത്കാലത്തേക്ക് പോലീസിന് അക്രമം നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും ഇരുഭാഗത്തും പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകളില്‍ സംഘടിച്ച് നില്‍ക്കുകയാണ്.
രാവിലെ ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന ബിജെപി പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക ആക്രമം ഉണ്ടായിരുന്നു. സിപിഎം ഓഫീസ് തകര്‍ക്കുകയും കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വലിയ രീതിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് ഉച്ചയ്ക്കുശേഷം പ്രതിഷേധ പ്രകടനം നടത്തിയത്.