സര്‍ക്കാര്‍ നടപടി തറവേലയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളെ സഹായിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശവുമായി എന്‍ ഡി എ കണ്‍വീനറും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി.

ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് തുഷാര്‍ പറഞ്ഞു. ജനാധിപത്യത്തിനു യോജിച്ച പ്രവര്‍ത്തിയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണിത്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശബരിമലയെ ഉപകരണമാക്കുകയാണെന്നും തുഷാര്‍ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular