വീട്ടിലെ ഗേറ്റ് എപ്പോള്‍ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി.., ശബരിമലയില്‍ ഇടപെടേണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവര്‍ത്തിച്ച തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി. ശബരിമലയില്‍ ഇടപെടേണ്ട എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ മറവില്‍ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയുടെ കാര്യം തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാന്‍ വരേണ്ട. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയന്‍ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കുമെനനും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു. സംഘടനയുടെ കീഴിലുള്ളവര്‍ കടകള്‍ തുറക്കുമെന്നും സമിതി വ്യക്തമാക്കി.

വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രസിഡന്റ് ടി. നസീറുദ്ദീന്‍ അറിയിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലടക്കം കടകള്‍ തുറക്കുമെന്നും അവര്‍ വ്യക്തമാക്കി.

തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ വന്നതോടെ ഇനി ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരികള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്.

വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശബരിമല കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular