ശബരിമല കയറുന്ന യുവതികള്‍ക്ക് പിന്‍മാറേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല കയറുന്ന യുവതികള്‍ക്ക് പിന്‍മാറേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ‘ഒരു വിഭാഗം ഭക്തര്‍ പ്രകോപിതരാണ്. അതു കൊണ്ട് പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ലന്നും മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ടു യുവതികളെ പോലീസ് സാഹചര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി
പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നാണ് അവര്‍ പറയുന്നത്. കൂറേ ഭക്തര്‍ അവിടെ പ്രകോപിതരായി നില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. തിരിച്ചുപോകില്ലെന്ന നിലപാടില്‍ തന്നെയാണ് യുവതികളുള്ളത്. എന്നാല്‍ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പോലീസ് അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ്.
പമ്പ മുതല്‍ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ പാവപ്പെട്ട ഭക്തരെയും ബാധിക്കും. അത് കൊണ്ടാണ് പോലീസിന് അവരെ പിന്തിരിപ്പിക്കേണ്ടിവരുന്നതെന്നും കടകംപള്ളി പറഞ്ഞു.
ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശബരിമലയില്‍ എത്ര കക്കൂസുണ്ട്, കുളിമുറിയുണ്ട് എന്ന് അന്വേഷിക്കാനല്ല ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ചത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പ്രത്യേക സാഹചര്യത്തിലാണ് നിയോഗിച്ചത്. അവര്‍ സര്‍ക്കാരിനേയും ദേവസ്വംബോര്‍ഡിനേയും ക്രമസമാധാന പ്രശ്നങ്ങളെ സംബന്ധിച്ച് ഉപദേശിക്കണം. മറ്റു കാര്യങ്ങള്‍ നോക്കാന്‍ നേരത്തെ തന്നെ അവിടെയൊരു കമ്മീഷനുണ്ടെന്നും മന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7