ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അനാവശ്യ ഇടപെടല്‍ കാരണം യുവന്റസിന് നഷ്ടമായത് ഒരു ഗോള്‍

ഈ സീസണില്‍ യുവന്റസിന്റെ പല ജയങ്ങളുടെയും ക്രഡിറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡേയ്ക്കുള്ളതാണെങ്കിലും ഇന്ന് യുവന്റസ് പരാജയപ്പെട്ടതിന് റൊണാള്‍ഡോ മാത്രമായിരുന്നു ഉത്തരവാദി. ഇന്ന് അവസാന മത്സരത്തില്‍ യങ് ബോയ്‌സിനെ നേരിട്ട യുവന്റസ് 2-1നാണ് പരാജയപ്പെട്ടത്. കളിയുടെ ഇഞ്ച്വറി ടൈമില്‍ യുവന്റസ് നേടിയ സമനില ഇല്ലാതെ ആയത് റൊണാള്‍ഡോയുടെ ഒരു ഇടപെടല്‍ കൊണ്ടായിരുന്നു.
ഒരു കോര്‍ണറില്‍ നിന്ന് യങ് ബോയ്‌സ് പന്ത് ക്ലിയര്‍ ചെയ്തപ്പോള്‍ അത് എത്തിയത് ബോക്‌സിന് പുറത്തുള്ള ഡിബാലയുടെ കാലില്‍. ഡിബാല തൊടുത്ത ഒരു ലോകനിലവാരത്തില്‍ ഉള്ള സ്‌െ്രെടക്ക് യങ്ങ് ബോയ്‌സിന്റെ വല തുളച്ചു. സമനില ഗോള്‍ ഡിബാലയും യുവന്റസും ആഘോഷിക്കുമ്പോള്‍ ലൈന്‍ റഫറി ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ത്തി. ആ സ്‌ക്രീമര്‍ വലയിലേക്ക് പോകുന്നതിനിടെ ഓഫ്‌സൈഡ് പൊസിഷനില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോ ആ ഷോട്ടില്‍ തലവെക്കാന്‍ ശ്രമിച്ചതാണ് ഡിബാലയുടെ ഗോള്‍ നിഷേധിക്കാന്‍ കാരണമായത്.
റൊണാള്‍ഡോ തൊട്ടാലും ഇല്ലെങ്കിലും ഗോളിക്ക് പിടിക്കാന്‍ കഴിയാത്ത അത്ര മികച്ച സ്‌െ്രെടക്കായിരുന്നു ഡിബാല നടത്തിയത്. പക്ഷെ എല്ലാം റൊണാള്‍ഡോയുടെ ആ അനാവശ്യ ശ്രമം കാരണം നഷ്ടമായി. കളിയില്‍ യുവന്റസിന്റെ ഏക ഗോള്‍ നേടിയത് ഡിബാല തന്നെ ആയിരുന്നു. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ ആയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7