ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി : പരിശീലന മത്സരത്തിനിടയില്‍ പൃഥ്വി ഷായ്ക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്കേറ്റു. ഫീല്‍ഡിങ്ങിനിടെ കണങ്കാലിനാണ് പൃഥ്വി ഷായ്ക്ക് പരിക്കേറ്റത്. ഇതോടെ ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കുന്ന കാര്യം സംശയത്തിലായി.
ബൗണ്ടറി ലൈനില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ക്ക് പരിക്കറ്റത്. ഇന്ത്യയുടെ പാട്രിക് ഫഹാര്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് പൃഥ്വി പുറത്തേക്ക് പോയത്. ആശുപത്രിയിലേക്ക് മാറ്റിയ പൃഥ്വിയുടെ സ്‌കാനിങ്ങ് റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
തകര്‍പ്പന്‍ ഫോമിലാണ് പൃഥ്വി. വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം, ന്യൂസിലന്‍ഡില്‍ ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റ് എന്നിവയിലെല്ലാം തകര്‍പ്പന്‍ ഫോമിലായിരുന്നു പൃഥ്വി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ അതിവേഗത്തില്‍ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. പരമ്പരയ്ക്ക് മുമ്പ് പൃഥ്വി ഷായില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. മാത്രമല്ല, മറ്റൊരു ഓപ്പണര്‍ കെ.എല്‍. ഓപ്പണര്‍ ഫോമിലല്ലാത്തതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ പൃഥ്വിക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ഡിസംബര്‍ ആറിനാണ് ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്.

pathram:
Related Post
Leave a Comment