കൊല്ലം: നിലയ്ക്കലില്‍നിന്നു കരുതല്‍ തടങ്കലില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലില്‍ കഴിയുകയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി. കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പൊലീസ് നടപടി. കണ്ണൂരില്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. എസ്പി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രൊഡക്ഷന്‍ വാറന്റ്. കൊട്ടാരക്കര ജയിലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പങ്കെടുക്കാത്ത പരിപാടികളില്‍ പോലും തന്നെ പ്രതി ചേര്‍ക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. കണ്ണൂരില്‍ പോകാന്‍ ഭയമില്ലെന്നും വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്നും സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കൊട്ടാരക്കര സബ് ജയിലിലില്‍ നിന്ന് കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി
Similar Articles
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ...