മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ടതില്ലെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വിമര്‍ശനം. ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ മീ ടുവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന്റെ സമയം തീര്‍ന്ന് മങ്ങിത്തുടങ്ങിയെന്നും അത്രയ്ക്കുള്ള ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നുമുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്.
മലയാള സിനിമയ്ക്ക് മീ ടൂ കൊണ്ട് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും, സിനിമാ രംഗത്ത് മാത്രമല്ല, മറ്റു മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
മുമ്പ് മീ ടൂവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്തരങ്ങള്‍ നല്‍കി അമിതാഭ് ബച്ചനും ആമിര്‍ ഖാനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് സമയത്ത്, തനുശ്രീ ദത്ത, നാനാ പടേക്കറിനെതിരെ ഉന്നയിച്ച ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ തനുശ്രീ ദത്തയോ നാനാ പടേക്കറോ അല്ലെന്നും അതിനാല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു ബച്ചന്റെ മറുപടി. ഇതേ കുറിച്ച് കൂടുതല്‍ അറിയാതെ സംസാരിക്കാനാവില്ലെന്ന് പറഞ്ഞ് ഒഴിയുകയാണ് ആമിര്‍ ഖാനും ചെയ്തത്.