കോഴിക്കോട്: ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തി. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്തുവരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തിയെന്നും മുഖ്യമന്ത്രി.
ശബരിമലയില്‍ സര്‍ക്കാരിന് ഒരു പിടിവാശിയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ മല കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സ്ത്രീക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നാണ് സുപ്രീംകോടതി പറയുന്നത്. കോടതി പറയുന്നതിന് ഒപ്പം നില്‍ക്കുകയല്ലാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാമൊക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കുഴപ്പം കാണിക്കാന്‍ വരുമ്പോള്‍ അതിന് കൂട്ടുനില്‍ക്കാന്‍ ആകുമോ എന്നും മുഖ്യമന്ത്രി.