അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്: രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി

പത്തനംതിട്ട: ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൂടുതല്‍ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചിത്തിര-ആട്ടവിശേഷ പുജയ്ക്കായി നടതുറന്നപ്പോള്‍ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളെ സുരക്ഷ മുന്‍നിര്‍ത്തി കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് ഭാഷ്യം.
ശശികലയടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഹര്‍ത്താല്‍ കാരണം മാറ്റിയ പരീക്ഷകള്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7