ഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബി ജെ പി നേതാക്കള്‍ മാറ്റേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണവുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാപകവിമര്‍ശനമാണ് മുന്നണിയില്‍നിന്നു തന്നെയും പ്രതിപക്ഷത്തുനിന്നും സാമൂഹികനിരീക്ഷരില്‍നിന്നും ഉയരുന്നത്. ഇതിനിടെയാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രതികരണം. ഷാ എന്നത് പേര്‍ഷ്യന്‍ പേരാണെന്നും സംസ്‌കൃതത്തില്‍നിന്നല്ല അതിന്റെ ഉത്ഭവമെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഇനി അവര്‍(ബി ജെ പി) നഗരങ്ങളുടെ പേരുകള്‍ മാറ്റുകയാണെന്നിരിക്കട്ടെ, സ്വന്തം പേരുകള്‍ മാറ്റിക്കൊണ്ടാവട്ടെ അതിനു തുടക്കം കുറിക്കുന്നത് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. മജുംദാര്‍, ഷാ തുടങ്ങിയവ ഇസ്‌ലാമിക ബന്ധമുള്ള പദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുടെ ദേശീയവക്താവ് ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, ഉത്തര്‍പ്രദേശ് മന്ത്രി മൊഹ്‌സിന്‍ റാസ എന്നിവരുടെ പേരാണ് ആദ്യം മാറ്റേണ്ടതെന്ന വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ അംഗവും എസ് ബി എസ് പി അധ്യക്ഷനമായ ഓം പ്രകാശ് രാജ്ഭറും രംഗത്തെത്തിയിട്ടുണ്ട്