തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല കയറാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത് 539 യുവതികള്‍. ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത ഇവരുടെ വിവരങ്ങള്‍ പോലീസ് ഐ.ടി. സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. യുവതികളടക്കം മൂന്നുലക്ഷത്തോളം പേര്‍ ഇതിനോടകം ഓണ്‍ലൈനായി ബുക്കുചെയ്തു. ഇതില്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരും ഉള്‍പ്പെടും.
യുവതീപ്രവേശ വിധിക്കുശേഷം തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടവിശേഷത്തിനുമായി രണ്ടുതവണ നട തുറന്നപ്പോഴുമുണ്ടായ പ്രായോഗിക പ്രശ്‌നങ്ങള്‍ ആവശ്യമായ പക്ഷം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതുകൂടി മുന്‍കൂട്ടിക്കണ്ടാണ് ഓണ്‍ലൈന്‍വഴി ബുക്കുചെയ്ത യുവതികളുടെ വിവരം പോലീസ് ശേഖരിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വംബോര്‍ഡും കോടതിയെ നിലപാട് അറിയിക്കും.
തീര്‍ഥാടകര്‍ക്ക് ദര്‍ശനം സമുഗമമാക്കാനായി ദര്‍ശനദിവസവും സമയവും മുന്‍കൂട്ടി ബുക്കുചെയ്യാനുള്ള സൗകര്യം കഴിഞ്ഞ 30-നാണ് തുടങ്ങിയത്. ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് തയ്യാറാക്കിയ മെയമൃശാമഹമൂ.രീാ എന്ന വെബ് പോര്‍ട്ടല്‍ വഴി നിലയ്ക്കല്‍നിന്ന് പമ്പവരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസ് ടിക്കറ്റും ബുക്കുചെയ്യാം. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് വെബ്സൈറ്റുകളിലും ഓണ്‍ലൈന്‍ ബുക്കിങ്ങിന് സൗകര്യം നല്‍കിയിരുന്നു.