വിവാഹ ശേഷം ഏറെ ദുരിതമായിരുന്നു ജീവിതത്തില്‍. അടുത്തിടെ ഇറങ്ങിയ ഇമെകള്‍ നൊടികള്‍ എന്ന ചിത്രത്തില്‍ 10 മിനുട്ട് പോലും ഇല്ലാത്ത ഒരു അതിഥി വേഷത്തില്‍ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നുണ്ട്. ജോലിയില്ലാത്ത നയന്‍താരയുടെ ഭര്‍ത്താവിന്റെ വേഷം. ചിലപ്പോള്‍ അപ്രധാനം എന്ന് തോന്നുന്ന ആ വേഷം തിരഞ്ഞെടുക്കാന്‍ വിജയ് സേതുപതിയെ പ്രേരിപ്പിച്ചത് തന്നെ അതിലെ സ്വന്തം ജീവിതവുമായുള്ള സാമ്യമാണ്.
സിനിമയിലെത്താനും നല്ല കഥാപാത്രങ്ങള്‍ കിട്ടാതെ കഷ്ടപ്പെട്ട കാലത്ത് എല്ലാ പിന്തുണയും തന്ന് ഒപ്പം നിന്നത് ജെസ്സിയാണെന്ന് സേതുപതി പറയുന്നു. ഒന്നുമില്ലാതിരുന്നപ്പോഴും ഒരു പരാതിയും പറയാതെ അവള്‍ ഒപ്പം നിന്നു. എന്റെ സ്വപ്നത്തിനുവേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവന്‍. ആ പിന്തുണയില്ലായിരുന്നു എങ്കില്‍ എനിക്കിവിടെയെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല, സേതുപതി പറഞ്ഞു.
മക്കള്‍ സെല്‍വന്‍ എന്ന നിലയില്‍ തമിഴ് സിനിമ രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ച വിജയ് സേതുപതി പുതിയ മണിരത്‌നം ചിത്രത്തില്‍ റസൂല്‍ എന്ന സുപ്രധാന വേഷത്തിലാണ് എത്തുന്നത്.
ഇരുപത്തിമൂന്നാമത്തെ വയസിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാളി പെണ്‍കൊടി ജെസിയെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. സിനിമ സ്വപ്നങ്ങള്‍ ആയിരുന്നെങ്കിലും സാഹചര്യങ്ങള്‍ മൂലം ഗള്‍ഫ് രാജ്യത്ത് പ്രവാസിയായ കാലത്താണ് ചെന്നൈയില്‍ താമസമാക്കിയ കൊല്ലം സ്വദേശിയായ ജെസിയെ ഓണ്‍ലൈനില്‍ കണ്ടുമുട്ടിയത്.
സുഹൃത്ത് വഴിയാണ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. പരസ്പരം കാണുന്നതിനുമുന്‍പാണ് പരിചയപ്പെടുന്നത്. ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ജെസിയും അവിടെയുണ്ടായിരുന്നു. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയാണ് പരസ്പരം സംസാരിക്കുന്നതും അടുക്കുന്നതും, പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം കുറച്ചുപ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ വിവാഹത്തിന് അവര്‍ സമ്മതം നല്‍കി. വിവാഹനിശ്ചയത്തിന്റെ അന്നാണ് ജെസിയെ ആദ്യമായി നേരില്‍ക്കാണുന്നത്” വിജയ് സേതുപതി തന്നെ ഒരിക്കല്‍ വിവരിച്ചിട്ടുണ്ട്.