മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു തൃപ്തി പറഞ്ഞു.
ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തൃപ്തി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7