ചെന്നൈ:കമല്‍ ഹാസന്റെ മകളുടെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ന്നു. കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ അക്ഷരയുടേത് തന്നെയാണോ എന്നകാര്യത്തില്‍ താരത്തിന്റെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു