തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 105 റണ്‍സ് വിജയ ലക്ഷ്യം. 31 ഓവറില്‍ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് പത്ത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എടുത്തു. ഓപ്പണറായ കെയ്റോണ്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ ആദ്യം ഞെട്ടിച്ചത്. കെയ്റോണ്‍ പവലിനെ വിക്കറ്റിന് പിന്നില്‍ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തില്‍ ഷാനെ ഹോപ്പിനെ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റും നേടി.
രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലണ്‍ സാമുവല്‍സിന്റെ ഷോട്ട് കൊഹ്ലി പിടിച്ചെടുക്കുകയായിരുന്നു. 36 റണ്‍സിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. സ്‌കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യപറ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. മാര്‍ലണ്‍ സാമുവല്‍സ് (38 പന്തില്‍ 24), ഷിമോന്‍ ഹെയ്റ്റ്മര്‍ (11 പന്തില്‍ ഒന്‍പത്), റോമാന്‍ പവല്‍ (39 പന്തില്‍ 16), ഫാബിയന്‍ അലന്‍ (11 പന്തില്‍ നാല്), ജേസണ്‍ ഹോള്‍ഡര്‍ (33 പന്തില്‍ 25) കീമോ പോള്‍ (18 പന്തില്‍ 5) എന്നിവരാണു പുറത്തായ മറ്റുള്ളവര്‍.
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മല്‍സരത്തിന് ഇറങ്ങിയത്. ആഷ്‌ലി നര്‍സിന് അഞ്ചാം മല്‍സരത്തില്‍ അവസരം ലഭിക്കില്ല. പകരം ദേവേന്ദ്ര ബിഷൂ എത്തും. ചന്ദര്‍പോള്‍ ഹേംരാജിനു പകരം ഒഷെയ്ന്‍ തോമസും കളിക്കും. അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല.
പരമ്പര തുടങ്ങും മുന്‍പ് അമിത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ.