സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി സമരവേദിയില്‍

തിരുവനന്തപുരം: ബിജെപി സമരവേദിയില്‍ സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പോലീസ് നടപടിയോടുള്ള പ്രതിഷേധത്തിനായാണ് പോലീസ് ആസ്ഥാനത്തിന് സമീപം ബിജെപി ഏകദിന ഉപവാസം നടത്തുന്നത്.
ഈ പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്‍സിന്റെ മകളുടെ മകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ സമരത്തിനെത്തിയതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയാണ് മിലന്‍. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മിലന്‍ അറിയിച്ചു.
ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവിന്റെ കൊച്ചുമകന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ സമരവേദിയിലെത്തിയതെന്നതാണ് ശ്രദ്ധേയം. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദയിലെത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു.
ഇതോടൊപ്പം എല്ലാ ജില്ലാ പോലീസ് ആസ്ഥാനത്തും ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular