സംസ്ഥാനത്ത് കലാപം നടത്താന്‍ അമിത്ഷായുടെ നിര്‍ദ്ദേശമുണ്ടെന്ന് വിജയരാഘവന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കലാപം നടത്താന്‍ അമിത്ഷായുടെ നിര്‍ദ്ദേശമുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍. കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ കൊലവിളി പ്രസംഗം ഇതിനു തെളിവാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുമുമ്പ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രക്കു സമാനമായി ശബരിമലയിലേക്ക് ബി.ജെ.പി പ്രഖ്യപിച്ചിരിക്കുന്ന രഥയാത്ര കേരളത്തിലെ നിയമവാഴ്ച്ച തകര്‍ക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കും രാജ്യത്താകെ വര്‍ഗ്ഗിയ കലാപത്തിനു വഴിവച്ചെങ്കില്‍ ഇപ്പോള്‍ നടത്തുന്ന രഥയാത്ര കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളെതാണെന്ന് ഇതിനോടകം വ്യക്തമാക്കികഴിഞ്ഞു.
കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ കൊലവിളി കലാപം നടത്തുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ തെളിവാണ്. നിയമ സവിധാനം തര്‍ക്കുകയും ഇതുവഴി കേന്ദ്ര ഇടപെടലിന് അവസരമൊരുക്കുകയുമാണ് ബി.ജെ.പി പദ്ധതി.
ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ അട്ടിമറിക്കുള്ള അവസാന ആയുധമാണ് രഥയാത്ര കാണേണ്ടത്.മുമ്പ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജാഥ ജനങ്ങള്‍ തളിക്കളഞ്ഞത് ബി.ജെ.പി ഓര്‍ക്കണമെന്നും അദ്ധേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മാത്രമെ സര്‍ക്കാരിനു കഴിയൂ. സംസ്ഥാനത്തെ കലാപത്തിലേക്കു തള്ളിവിടുന്ന രഥയാത്ര നീക്കത്തില്‍നിന്ന് ബി.ജെ.പി പിന്തിരിയപകയാണ് വേണ്ടതെന്നും വിജയരാഘവന്‍ പ്രസ്ഥാവനയില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7