തുടര്‍ച്ചയായി ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി കോഹ് ലി

ഒരോ കളിയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമികവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാറില്ല. ഓരോ മല്‍സരം കഴിയുമ്പോഴു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് കോഹ്‌ലി, പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തിലും ആ പതിവ് കോഹ്ലി തെറ്റിച്ചില്ല. പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ്് ഇനി കോഹ് ലിക്കു സ്വന്തം. തുടര്‍ച്ചയായി നാലു സെഞ്ചുറി നേടിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര ഒന്നാമതു നില്‍ക്കുന്ന പട്ടികയില്‍, മറ്റ് എട്ടു താരങ്ങള്‍ക്കൊപ്പം രണ്ടാം സ്ഥാനത്താണ് കോഹ്!ലി. മുംബൈയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ കൂടി സെഞ്ചുറി നേടിയാല്‍, സംഗക്കാരയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തേക്കു കയറാമെന്നു ചുരുക്കം
പാക്കിസ്ഥാന്‍ താരങ്ങളായ സഹീര്‍ അബ്ബാസ്, സയീദ് അന്‍വര്‍, ബാബര്‍ അസം, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹെര്‍ഷേല്‍ ഗിബ്‌സ്, എ.ബി. ഡിവില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡികോക്ക്, ന്യൂസീലന്‍ഡിന്റെ റോസ് ടെയ്!ലര്‍, ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് കോഹ്!ലിക്കു മുന്‍പ് തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ചുറി നേടിയിട്ടുള്ളത്.
സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി നാല് ഏകദിനങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായും കോഹ്‌ലി മാറി. വെസ്റ്റ് ഇന്‍ഡീസിനെതിരെയും തുടര്‍ച്ചയായി നാലാം സെഞ്ചുറിയാണ് കോഹ്!ലിക്കിത്. ഇന്ത്യന്‍ മണ്ണില്‍ കളിച്ച അവസാന നാല് ഏകദിനങ്ങളില്‍ കോഹ്‌ലിയുടെ പ്രകടനം ഇങ്ങനെ: ന്യൂസീലന്‍ഡിനെതിരെ 106 പന്തില്‍ 113, വിന്‍ഡീസിനെതിരെ 107 പന്തില്‍ 140, 129 പന്തില്‍ പുറത്താകാതെ 157, 119 പന്തില്‍ 107.
അതേസമയം, ഒരു രാജ്യത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ രണ്ടാമനാണ് കോഹ്!ലി. യുഎഇയില്‍ തുടര്‍ച്ചയായി അഞ്ചു സെഞ്ചുറി കുറിച്ച പാക് താരം ബാബര്‍ അസമാണ് ഒന്നാമത്. ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറി കുറിച്ച ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സിനൊപ്പമാണ് കോഹ്!ലി രണ്ടാമതുള്ളത്.
കോഹ്!ലി സെഞ്ചുറി നേടിയിട്ടും ഇന്ത്യ! നാട്ടില്‍ തോല്‍ക്കുന്ന ആദ്യ ഏകദിനം കൂടിയാണ് പുണെയില്‍ സമാപിച്ചത്. രണ്ടാമതു ബാറ്റു ചെയ്യുമ്പോള്‍ മാത്രം ഇതുവരെ കോഹ്!ലി നേടിയിട്ടുള്ളത് 23 സെ!ഞ്ചുറികളാണ്. ഇന്ത്യക്കാരായ സെഞ്ചുറി വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള സാക്ഷാല്‍ സൗരവ് ഗാംഗുലിയുടെ പേരില്‍ ആകെയുള്ളത് 22 സെഞ്ചുറികളാണെന്ന് ഓര്‍ക്കണം.
ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്ത് ഏറ്റവും കൂടുല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് കോഹ്!ലി. 155 മല്‍സരങ്ങളില്‍നിന്ന് 8090 റണ്‍സാണ് മൂന്നാം നമ്പറില്‍ കോഹ്!ലിയുടെ സമ്പാദ്യം. റിക്കി പോണ്ടിങ് (335 മല്‍സരങ്ങളില്‍നിന്ന് 12,662 റണ്‍സ്), കുമാര്‍ സംഗക്കാര (243 മല്‍സരങ്ങളില്‍നിന്ന് 9747 റണ്‍സ്) എന്നിവര്‍ മാത്രമാണ് കോഹ്!ലിക്കു മുന്നിലുള്ളത്.
2016നുശേഷം മാത്രം ഏകദിനത്തില്‍ കോഹ്!ലിയുടെ റണ്‍സ് ശരാശരി 97.10 ആണ്. റണ്‍സ് പിന്തുടരുമ്പോള്‍ 28 ഇന്നിങ്‌സുകളില്‍നിന്ന് ഇക്കാലയളവില്‍ കോഹ്!ലി നേടിയത് 1845 റണ്‍സ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7