ശബരിമല അക്രമം; വ്യാപക അറസ്റ്റ്; പൊലീസ് നടപടി തുടരും

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്റ്റുകള്‍ നടന്നത്. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

എറണാകുളം റൂറലില്‍ 75 പേര്‍, തൃപ്പൂണിത്തുറയില്‍ 51 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്. വഴിതടയല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. സംസ്ഥാന ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പോലീസ് നടപടി.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും. നിലവിലുള്ള രോഗ...