ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് വനിതാ അവകാശപ്രവര്‍ത്തക തൃപ്തി ദേശായി. അത് തടയാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യമാകും. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവകാശം സുപ്രീംകോടതി അനുവദിച്ചതാണ്. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി മുംബൈയില്‍ പറഞ്ഞു.
അതേസമയം, എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്ര ഇന്നും കൊല്ലം ജില്ലയില്‍ പര്യടനം തുടരും. എന്‍ഡിഎ ചെയര്‍മാന്‍ പി എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന യാത്രയുടെ ഇന്നത്തെ പര്യടനം രാവിലെ 10 മണിക്ക് മാടന്‍ നടയില്‍ നിന്നാരംഭിക്കും. വൈകിട്ട് ചാത്തന്നൂരില്‍ നടക്കുന്ന സമ്മേളനത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും. പതിനാലിന് തിരുവനന്തപുര ജില്ലയില്‍ പ്രവേശിക്കുന്ന യാത്ര പതിനഞ്ചിന് സമാപിക്കും. ശ്രീധരന്‍ പിള്ളയ്ക്ക് ഒപ്പം ബി ജെ പി സംസ്ഥാന നേതാക്കളും എന്‍ ഡി എ യുടെ വിവിധ കക്ഷി നേതാക്കളും യാത്രയെ അനുഗമിക്കുന്നുണ്ട്.