ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. കോടതി ജനവികാരം മനസിലാക്കണം. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും അദേഹം പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്നു കോടതിപോലും ചിന്തിച്ചിട്ടുണ്ടാകില്ല. സ്ത്രീ പ്രവേശനമുണ്ടായാല്‍ ദൈവകോപമുണ്ടാകുമെന്നു വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറ്റോര്‍ണി ജനറലാകുന്നതിനു മുന്‍പ് ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് കെ.കെ. വേണുഗോപാലായിരുന്നു.
ജനവികാരം കോടതി മനസിലാക്കണം; ഇന്ദുമല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹം
Similar Articles
ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന...
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല...