മുംബൈ: പ്രശസ്ത ഗായകനെതിരെയും ലൈംഗികാരോപണം. കൈലാഷ് ഖേറാണ് മീ ടൂ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഖേറിനെതിരെ ലൈംഗികാരോപണവുമായി ഗായിക സോനാ മഹാപത്രാണ് രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി ചടങ്ങുകളില്‍ വെച്ച് ഇയാള്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണവര്‍ ആരോപണവുമായി രംഗത്തെത്തിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ വെച്ച് ഖേറില്‍ നിന്ന് താന്‍ നേരിട്ട മോശം അനുഭവവും അവര്‍ പങ്കുവെച്ചു. ഒരു സംഗീത പരിപാടിക്കിടെ അയാള്‍ എന്റെ തുടകളില്‍ കൈവെച്ച് കൊണ്ടു പറഞ്ഞു ‘ഈ വരികള്‍ പോലെ നീയും മനോഹരമാണ്. ഒരു നടനല്ല, ഒരു സംഗീതജ്ഞന് നിങ്ങളെ കിട്ടിയത് വളരെ നല്ല കാര്യമാണ് എന്ന്.(സംഗീത സംവിധായകന്‍ രാം സമ്പത്താണ് സോനയുടെ ഭര്‍ത്താവ്).
ഇതുമാത്രമല്ല മറ്റ് പല സമയങ്ങളിലും ഇയാളുടെ ഉപദ്രവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും സോന വെളിപ്പെടുത്തി. ദാക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വെച്ചും ഇയാള്‍ എന്നെ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്ന് സോന പറഞ്ഞു.
ഇതാദ്യമായല്ല കൈലാഷ് ഖേര്‍ മീ ടൂ വിവാദത്തില്‍ പെടുന്നത്. ഇതിനു മുന്‍പ് മസ്‌കറ്റില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തക ഇതേ ആരോപണങ്ങളുമായി ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു
ഫോട്ടോഗ്രാഫറായ നടാഷ ഹേമരജനിയും 2006ല്‍ ഖേറില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട് സോനയ്ക്കുണ്ടായ അതേ അനുഭവമാണ് നടാഷയും പങ്ക് വെച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഫോട്ടോ ഗ്രാഫര്‍ ആയിരുന്ന സമയത്ത് ഖേറിനെ ഇന്റെര്‍വ്യൂ ചെയ്യുകയുണ്ടായി ആ സമയത്ത് അയാള്‍ തന്റെ സമീപം വളരെ ചേര്‍ന്നു നില്‍ക്കുകയും അയാളുടെ കൈകൊണ്ട് എന്റെ തുടയില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് നടാഷ പറഞ്ഞു
എന്നാല്‍ മീടുവിലൂടെ തനിക്കെതിരെ കത്തിപ്പടര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഖേര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നെ അറിയാവുന്ന ആര്‍ക്കും ഞാന്‍ അത്തരക്കാനല്ല എന്ന് മനസിലാക്കാനാവും. മാത്രവുമല്ല ഞാന്‍ എല്ലാ മനുഷ്യരേയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്. പ്രത്യേകിച്ച് സ്ത്രീകളെ. കൂടാതെ മാധ്യമ മേഖലയില്‍ ജോലി ചെയ്യുന്ന സത്രീകളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എനിക്ക് നന്നായി അറിയാം അതുകൊണ്ടു തന്നെ അവരോട് ഒരിക്കലും ഞാന്‍ മോശമായി പെരുമാറില്ല.
ഒരു യാത്രയ്ക്കിടയില്‍ വെച്ചാണ് എനിക്കെതിരെ വന്ന ഈ ആരോപണങ്ങളെക്കുറിച്ച് ഞാന്‍ അറിയുന്നത്. ആ സമയം ഞാന്‍ തികച്ചും നിരാശനായി പോയി. അവരെല്ലാം ഉന്നയിച്ചിരിക്കുന്ന ആ ആരോപണങ്ങളെക്കുറിച്ച് എനിക്ക് യാതൊരു വിധ അറിവും ഇല്ല, എന്റെ ഓര്‍മയില്‍ പോലും ഇല്ലാത്ത കാര്യങ്ങളാണത് എന്നും അദ്ദേഹം പറഞ്ഞു.