11.1 ഓവറില്‍ 20 റണ്‍സും 10 വിക്കറ്റും: കളികണ്ട് ഞെട്ടി ക്രിക്കറ്റ് പ്രേമികള്‍

ക്വലാലംപുര്‍: ഐ.സി.സിയുടെ വേള്‍ഡ് ട്വന്റി ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ട് മത്സരം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സാധാരണ വലിയ സ്‌കോറുകള്‍ പിറക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. 11.5 ഓവറില്‍ 20 റണ്‍സും പത്തു വിക്കറ്റുമായി ഒരു മത്സരം അവസാനിച്ചു. അങ്ങനെയ സംഭവിക്കുമോ എന്ന് ചിന്തിക്കുകയൊന്നും വേണ്ട സംഭവം സത്യമാണ്. ഐ.സി.സിയുടെ വേള്‍ഡ് ടിട്വന്റി ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തിലാണ് ഇങ്ങനെയൊരു അദ്ഭുതം സംഭവിച്ചത്.

ക്വലാലംപുരില്‍ നടന്ന മലേഷ്യയും മ്യാന്‍മറും തമ്മിലുള്ള മത്സരത്തിലാണ് ഇങ്ങനെ ഒരു അത്ഭുതം സംഭവിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മ്യാന്‍മറിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് പന്തില്‍ തന്നെ മ്യാന്‍മറിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ മഴ പെയ്ത് മത്സരം തടസ്സപ്പെടുമ്പോള്‍ 10.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു മ്യാന്‍മറിന്റെ സമ്പാദ്യം.

മലേഷ്യന്‍ താരം പവന്‍ദീപ് സിങ്ങിന്റെ ബൗളിങ്ങാണ് മ്യാന്‍മറിനെ വട്ടംകറക്കിയത്. നാല് ഓവര്‍ എറിഞ്ഞ പവന്‍ദീപ് മൂന്ന് മെയ്ഡനടക്കും ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. മ്യാന്‍മറിന്റെ ആറു ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒമ്പത് റണ്‍സില്‍ ആറു റണ്‍സ് സിംഗിളെടുത്ത് നേടിയതാണ്. ശേഷിക്കുന്ന മൂന്നു റണ്‍സ് ബൈ ആയിട്ടു ലഭിച്ചു.

ഒടുവില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മലേഷ്യയുടെ ലക്ഷ്യം എട്ടു ഓവറില്‍ ആറു റണ്‍സെന്ന നിലയിലായി. മലേഷ്യ അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവരുടേയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാര്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ സുബാന്‍ അളഗരത്‌നം രണ്ടാം ഓവറിലെ നാലാം പന്തില്‍ സിക്‌സടിച്ച് മലേഷ്യയെ വിജയതീരത്തെത്തിച്ചു. എട്ടു വിക്കറ്റിനായിരുന്നു മലേഷ്യയുടെ വിജയം.

.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7