മീ ടൂ കാംപെയ്‌ന്റെ ഭാഗമായി പ്രമുഖര്‍ തങ്ങളുടെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി എത്തുന്നത്. പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴുന്ന തരത്തിലാണ് മീ ടൂ ക്യാമ്പയിന്‍ മുന്നേറുന്നത്. ബോളിവുഡ് നായികമാര്‍ക്ക് പിന്നാലെ തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപാദയാണ് താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് മനസ് തുറക്കുന്നത്. ജീവിതത്തില്‍ പല സമയത്ത് നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ചിന്മയി. ട്വിറ്ററിലൂടെയാണ് ചിന്മയിയുടെ വെളിപ്പെടുത്തല്‍.
‘എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള റെക്കോഡിംഗ് സെഷന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി. ഞാന്‍ ഞെട്ടിയുണര്‍ന്ന് ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷന്‍സില്‍ വെച്ചായിരുന്നു ഇത്’. ചിന്മയി പറയുന്നു.
It is very, very tough for women to remember accounts of when they were touched inappropriately; a ‘harmless’ hug that looks OK but makes them alone cringe.
— Chinmayi Sripaada (@Chinmayi) October 5, 2018
മറ്റൊരു അനുഭവത്തെക്കുറിച്ചും ചിന്മയി തുറന്നു പറയുന്നുണ്ട്. ‘സമൂഹത്തില്‍ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളില്‍ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി. അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോള്‍ അയാളെന്നെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു. ഇക്കാര്യം പലരോടും തുറന്നു പറഞ്ഞു. എന്നാല്‍ എല്ലാവരും എന്നെ നിശബ്ദയാക്കുകയായിരുന്നു. ഇത് എന്നെ വളരെയധികം വേദനിപ്പിച്ചു.’
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോഴും തനിക്ക് നീതി ലഭിച്ചില്ലെന്നും കേസ് നടപടികളൊന്നുമുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. പകരം സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളി തുടര്‍ന്നുവെന്നും ഗായിക പറയുന്നു. മാത്രമല്ല ‘മയ്യ മയ്യ’ എന്ന പാട്ടുപാടിയ സ്ത്രീക്ക് പീഡനം ആരോപിച്ച് പരാതി നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരുമായ രണ്ട് സ്ത്രീകള്‍ തന്നെ പരിഹസിച്ചുവെന്നും ചിന്മയി വെളിപ്പെടുത്തി. രാവണന്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘മയ്യ മയ്യ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിന്മയി ആണ്.
It is very, very tough for women to remember accounts of when they were touched inappropriately; a ‘harmless’ hug that looks OK but makes them alone cringe.
— Chinmayi Sripaada (@Chinmayi) October 5, 2018