വൈദ്യുത ബില്‍ 2000 രൂപയ്ക്ക് മുകളിലാണോ… കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍!!!

തിരുവനന്തപുരം: വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലുള്ള ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് മാത്രം. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു.

ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവു ചുരുക്കലിന്റെ ഭാഗമായാണു കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും സാധിക്കും. നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ ബോര്‍ഡിനു കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിക്കുറച്ചേക്കാം. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ 12 മാര്‍ഗങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് അനായാസം ബില്‍ അടയ്ക്കാനാകുമെന്നു ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7