തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മികച്ച നേട്ടം കൈവരിച്ച മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഗെയിംസിൽ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും, വെള്ളിമെഡല്‍ കരസ്ഥമാക്കിയവർക്ക് 15 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും പാരിതോഷികമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവർക്കെല്ലാവർക്കും ജോലിയും നൽകും. ആകെ 10 പേരാണ് ജക്കാർത്തയിൽ നടന്ന ഏഷ്യൻഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾ. ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യത അനുസരിച്ചായിരിക്കും ജോലി നൽകുക. ഇതിനായി പ്രത്യേക സൂപ്പര്‍ന്യൂമററി തസ്തികകളും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.