കണ്ണ് തുറന്നു, ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മകളുടെ മൃതദേഹം തല്‍ക്കാലം സംസ്‌കരിക്കില്ല

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍. ബാലഭാസ്‌ക്കര്‍ ചെറുതായി കണ്ണ് തുറന്നതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായും ഭാര്യ ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നതായും ഇവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ ബാലഭാസ്‌ക്കര്‍ ഐ.സി.യുവില്‍ തുടരുകയാണ് . അതേസമയം അപകടത്തില്‍ മരിച്ച ഇവരുടെ മകള്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

അപകടത്തില്‍ ബാലഭാസ്‌ക്കറിന്റെ നട്ടെല്ലിനും നാഡിക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. ഭാര്യ ലക്ഷ്മിയുടയും ഡ്രൈവര്‍ അര്‍ജുന്റെയും പരുക്കുകള്‍ ഗുരുതരമായിരുന്നു. എന്നാല്‍ ഇവര്‍ ഇരുവരും അപകടനില തരണം ചെയ്തു എങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. മകള്‍ തേജസ്വനി ബാല ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7