മോഹന്‍ലാലിനെ പോത്തിനോട് ഉപമിച്ച് രശ്മി ആര്‍ നായര്‍; സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

കൊച്ചി: കന്യാസ്ത്രീ സമരത്തെ അവഹേളിച്ച നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടന്‍ മോഹന്‍ലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാന്‍. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ?. എന്നു പറഞ്ഞാണ് രശ്മി ആര്‍ നായര്‍ മോഹന്‍ലാലിന്റെ നിലപാടിനെ പരിഹസിക്കുന്നത്. രശ്മിനായരുടെ പരിഹാസത്തെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

: ‘മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ’- എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ കന്യാസ്ത്രീകളുടെ സമരത്തെ അവഹേളിച്ചത്. വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരിതബാധിതര്‍ക്ക് നല്‍കുന്ന ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാല്‍ ഈ തരത്തില്‍ പ്രതികരിച്ചത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനമുന്നയിക്കുന്നത്.
‘ബ്ലഡി ഗ്രാമവാസിസ് നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍ ? അറിയണമെന്ന് അത്ര ആഗ്രഹമുണ്ടെല്‍ അടുത്ത ബ്ലോഗ് നോക്കിയാല്‍ മതി !’ എന്നാണ് രശ്മിയുടെ പോസ്റ്റിനു താഴെ വന്ന കമന്റ്.
‘അല്ലെങ്കിലും മനുഷ്യനെ ബാധിക്കുന്ന ഏതൊരു പ്രശ്നത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ എന്നാണ് ഇയാള്‍ക്ക് കഴിഞ്ഞിട്ടുള്ളത്. ഒരു സഹപ്രവര്‍ത്തകക്കു നേരെയുണ്ടായ അതിക്രമത്തെ പോലും എത്ര നിസ്സാരവല്‍ക്കരിച്ചാണിയാള്‍ സംസാരിച്ചത്.’ നടി ആക്രമിക്കപ്പെട്ട കേസിലെ മോഹന്‍ലാലിന്റെ നിലപാടുകള്‍ സൂചിപ്പിച്ചുകൊണ്ട് മറ്റൊരു കമന്റ്.

‘ചങ്കിനകത്ത് ലാലേട്ടന്‍ അരമനക്കകത്തും ലാലേട്ടന്‍ ആയോ?’ എന്നാണ് മറ്റൊരു പരിഹാസം.

‘മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍? ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനോട് ഏതു പത്രത്തില്‍ നിന്നാണെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ മാതൃഭൂമിയെന്നു പറഞ്ഞപ്പോള്‍ ‘ആ അതാണ്’ എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertisment

Most Popular

19,675 പേർക്കുകൂടി കോവിഡ‍്, ചികിത്സയിൽ 1.61 ലക്ഷം പേർ; ആകെ മരണം 24,000 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...

കോവിഡ് മരണത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും...

കൊറോണ വൈറസിനെ ചെറുക്കാൻ സിഗരറ്റ് പുകയെ അനുകരിക്കുന്ന മരുന്നുകള്‍; പരീക്ഷണവുമായി ഗവേഷക സംഘം

പുകവലി കോവിഡ്ബാധ തീവ്രമാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുകവലിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ സിഗരറ്റ് പുകയിലെ രാസവസ്തുക്കളുടെ പ്രഭാവത്തെ അനുകരിക്കുന്ന രണ്ട് മരുന്നുകള്‍ കോവിഡ് ചികിത്സയില്‍ നിര്‍ണ്ണായകമാകാമെന്ന് പുതിയ പഠനം. മനുഷ്യ...