മോദി പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ആദ്യത്തെ പ്രധാനമന്ത്രി; മോദിയെ പുകഴ്ത്തി യുകെ മാധ്യമം; രാഹുലിന് വിമര്‍ശവും

ന്യൂഡല്‍ഹി: പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു യുകെ മാധ്യമം. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ‘ദ് ലാന്‍സെറ്റ്’ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു ലേഖനം പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനവും ‘ദ് ലാന്‍സെറ്റ്’ നടത്തുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘ആരോഗ്യം’ ഇന്ത്യയിലെ നിര്‍ണായക വിഷയമാകും. രാജ്യത്തു തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ തൊഴിലില്ലായ്മ മാത്രമല്ല ആരോഗ്യവും രാജ്യം നേരിടുന്ന പ്രതിസന്ധിയാണെന്നു ലേഖനത്തില്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങളുടെ അവഗണനയ്ക്കു ശേഷം ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്കുള്ള അതൃപ്തി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഏകദേശം 10 കോടി ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന ‘ആയുഷ്മാന്‍ ഭാരത്’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ രാജ്യത്തു നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ചിലവു കുറഞ്ഞ ചികില്‍സാ രീതികളും നടപ്പാക്കാന്‍ സാധിക്കുമെന്നും ലേഖനം പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7