തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളി പറഞ്ഞ് പി.സി.ജോര്‍ജ് എംഎല്‍എ. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതിവാദിയാകില്ലെന്ന് പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മിക്ക പ്രദേശങ്ങളിലും ഫലവത്തായി നടക്കുന്നില്ലെന്ന് ജോര്‍ജ് ആരോപിച്ചു.
തന്റെ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.മലയാളികള്‍ പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തെ നന്നായി സഹായിച്ചു. ഇനിയും കേരളത്തിന് ധാരാളം പണം ലഭിക്കുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് സഹായം ലഭിക്കാന്‍ കേന്ദ്രം സഹായിക്കണം. മന്ത്രിമാര്‍ അതിനായി വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി.
പാട്ടക്കരാര്‍ കഴിഞ്ഞ വന്‍കിടക്കാരുടെ ഭൂമി പിടിച്ചെടുത്ത് ഇല്ലാത്തവര്‍ക്ക് നല്‍കണമെന്നും ജോര്‍ജ് പറഞ്ഞു. തകര്‍ന്ന റോഡുകളില്‍ തട്ടിക്കൂട്ടിയുള്ള പണി ചെയ്യരുതെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശമുന്നയിച്ചതിനെ കുറിച്ചും ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് ഇത് വരെ സമന്‍സ് ലഭിച്ചിട്ടില്ല. സമന്‍സ് വന്ന ശേഷം അതിനെ കുറിച്ച് പ്രതികരിക്കാം എന്നും കന്യാസ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ രീതിയില്‍ കാര്യങ്ങല്‍ എത്തിച്ചതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.