നീതിബോധമുള്ള മുഴുവന്‍ മനുഷ്യരേയും മാനാഞ്ചിറയിലേക്ക് സ്വാഗതം ചെയ്യുന്നു… കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധ പരിപാടിയുമായി ജോയ് മാത്യു

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ എസ്.കെ പൊറ്റക്കാട് പ്രതിമയ്ക്ക് ചുവട്ടില്‍ സംഭവത്തിനെതിരെ പ്രതിഷേധ പരിപാടി നടത്തുമെന്ന് അദ്ദേഹം പ്രഖ്യപിച്ചു.

ഭരണകൂടത്തിന്റെ നിശബ്ദതയ്ക്കെതിരെയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. പ്രതിഷേധ സംഗമത്തിലേക്ക് അദ്ദേഹം ഏവരേയും സ്വാഗതം ചെയ്തു. ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലയാളികള്‍ക്ക് അപമാനകരമായ ദിവസങ്ങളിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു. നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പരാതി കിട്ടി 80 ദിവസം കഴിഞ്ഞിട്ടും ഭരണകൂടം പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ നീതിബോധമുള്ള മനുഷ്യര്‍, അവര്‍ ഏതു പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും സംഘടനയില്‍പ്പെട്ടവരാണെങ്കിലും പ്രതികരിച്ചേ മതിയാകൂ. ഈ പ്രതിഷേധം കന്യാസ്ത്രീകള്‍ സമരമിരിക്കുന്ന പന്തലില്‍ തന്നെ വേണമെന്നില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട്ടുകാരായ ഞാനടക്കമുള്ളവര്‍ ബുധനാഴ്ച കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിലെ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് ചുറ്റുംനിന്ന് പ്രതിഷേധിക്കും. നീതിബോധമുള്ള, നീതിക്ക് വേണ്ടിപൊരുതാന്‍ തയാറുള്ള മുഴുവന്‍ മനുഷ്യരെയും സ്വാഗതം ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7