Tag: nun rape case

ബിഷപിനെതിരായ പീഡനക്കേസ്: നിര്‍ണായക സാക്ഷി മൊഴിമാറ്റി; അവര്‍ സഭാ ശത്രുക്കളാണ്; കന്യാസ്ത്രീയെ വെല്ലുവിളിച്ച് ഇടവക വികാരി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീയുടെ ഇടവക വികാരി നിലപാടു മാറ്റി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറയുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുന്‍പു കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍...

ബിഷപ്പ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് ഭരണച്ചുമതലയില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്. തനിക്കെതിരായ കേസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം വേണമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. കഴിഞ്ഞ...

ബിഷപിന്റെ പീഡനം തുടരാന്‍ അനുവദിക്കരുതെന്ന് വൈദികന്‍; മഠത്തില്‍നിന്ന് പുറത്താക്കിയാല്‍ ധ്യാനകേന്ദ്രത്തില്‍ അഭയം തരാം; കന്യാസ്ത്രീ അട്ടപ്പാടിയില്‍ എത്തിയപ്പോള്‍

അട്ടപ്പാടി: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച കേസില്‍ അന്വേഷണസംഘം അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി. പീഡനവിവരം പുറത്തുപറയാന്‍ കാരണം സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണെന്ന് കന്യാസ്ത്രീ മൊഴിനല്‍കിയിരുന്നു. കന്യാസ്ത്രീ അവിടെ ധ്യാനത്തിന് എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. കേസന്വേഷണത്തിന്റെ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി. സുഭാഷും സംഘവുമാണ് ശനിയാഴ്ച...

പണത്തിന് മീതെ സഭാ പിതാക്കന്മാരുടെ നാവ് പൊങ്ങില്ല; കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്നുമുതല്‍ നിരാഹാരം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം....

കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികരും

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്. നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ...

വത്തിക്കാന്‍ അന്വേഷണ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്ത,ബിഷപ്പിനെതിരായ സമരങ്ങളുടെ വീര്യം കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: ജലന്തര്‍ ബിഷപ്പിനെതിരേയുള്ള പരാതി അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്തയാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍. അത്തരത്തില്‍ വത്തിക്കാനില്‍ നിന്നും അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നുവെങ്കില്‍ കേസുമായി ബന്ധപ്പെട്ടവരെ വത്തിക്കാന്‍ അറിയിക്കുമായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് അങ്ങനെയൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. അതിനാലാണ് ഇത്...

ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണം,വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കി

മുംബൈ: ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. ബിഷപ്പ് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും രൂപത വ്യക്തമാക്കി. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു. പീഡന പരാതിയില്‍...

നീതിബോധമുള്ള മുഴുവന്‍ മനുഷ്യരേയും മാനാഞ്ചിറയിലേക്ക് സ്വാഗതം ചെയ്യുന്നു… കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധ പരിപാടിയുമായി ജോയ് മാത്യു

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ എസ്.കെ പൊറ്റക്കാട് പ്രതിമയ്ക്ക് ചുവട്ടില്‍ സംഭവത്തിനെതിരെ പ്രതിഷേധ പരിപാടി നടത്തുമെന്ന് അദ്ദേഹം പ്രഖ്യപിച്ചു. ഭരണകൂടത്തിന്റെ നിശബ്ദതയ്ക്കെതിരെയും പീഡിപ്പിക്കപ്പെട്ട...
Advertismentspot_img

Most Popular