തിരുവനന്തപുരം: ടോവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലെ ചില ലിപ് ലോക് രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.മായാനദിക്ക് പിന്നാലെ തീവണ്ടിയിലും ടോവിനോയുടെ ലിപ്ലോക് രംഗങ്ങള്‍ വന്നതോടെ മലയാളത്തിലെ ലിപ്ലോക് നായകനായാണ് ചിലര്‍ ടോവിനോയെ ട്രോളിയത്.
ഇതിന് പിന്നാലെ ടോവിനോയുടെ അടുത്ത ചിത്രത്തിലും ഇത്തരം രംഗങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചില ട്രോളന്‍മാര്‍ ഇറങ്ങുകയുംചെയ്തു.
ടോവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനിലെ നായികയായ അനു സിത്താരയോട് ഉപദേശവുമായായിരുന്നു ചിലര്‍ ഇറങ്ങിയത്. അനു സൂക്ഷിക്കണമെന്നും ടോവിനോയെ പേടിക്കണമെന്നുമായിരുന്നു ചിലരുടെ ഉപദേശം. അനു സിത്താര തന്റെ ഫോട്ടോ പോസ്റ്റ് ചെയ്‍തപ്പോഴാണ് ആരാധകൻ കമന്റിട്ടത്. ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്നായിരുന്നു കമന്റ്. എന്നാല്‍ തന്റെ പുതിയ സിനിമയായ ഒരു കുപ്രസിദ്ധ പയ്യന്റെ പോസ്റ്റര്‍ പോസ്റ്റ് ചെയ്‍ത് അനു സിത്താര മറുപടിയും നല്‍കുകയായിരുന്നു. ഇത്രേം ഗ്യാപ് മതിയായിരുന്നോ എന്നായിരുന്നു അനു സിത്താരയുടെ ചോദ്യം.