കന്യാസ്ത്രീക്കൊപ്പം നില്‍ക്കും; ബിഷപ്പിന്റെ അറസ്റ്റ് വരെ പോരാടും; അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കും

കുറവിലങ്ങാട്: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുവരെ പോരാടുമെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. ആരുടെയും പ്രേരണയിലല്ല സമരം. സഹോദരിക്കു നീതി കിട്ടണം. മിഷനറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനുപിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണ്. അനുസരണം എന്നുപറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പരാതി സത്യമാണ്. അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കും. അടുത്ത ദിവസം തന്നെ മൊഴി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അപലപനീയമാണെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹം പറഞ്ഞിരുന്നത്. ബാഹ്യശക്തികളുടെ ഗൂഢാലോചനയാണു സമരം. ഇതില്‍ അന്വേഷണം വേണം. കന്യാസ്ത്രീയും അവരുടെ കൂടെ സമരം ചെയ്യുന്നവരും ഉന്നയിക്കുന്ന കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്നു നിരപരാധിയെ ക്രൂശിക്കുന്നതു തങ്ങളുടെ മനഃസാക്ഷിക്കു ചേര്‍ന്നതല്ല. ബിഷിപ്പ് പീഡിപ്പിച്ചെന്ന പരാതി വസ്തുതാ വിരുദ്ധമാണ്. അതിനുശേഷവും കുടുംബത്തിലെ പരിപാടികള്‍ക്ക് അവര്‍ ബിഷപ്പിനെ കൊണ്ടുപോയിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7