ആരോട് ചോദിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നത്…? പാട്ടുകള്‍ റീമിക്‌സ് ചെയ്തിനെതിരേ പൊട്ടിത്തെറിച്ച് ലതാമങ്കേഷ്‌കര്‍

പഴയപാട്ടുകള്‍ പുതിയ മ്യൂസിക് ഇട്ട് റീമിക്‌സ് ചെയ്യുന്നത് ഇപ്പോള്‍ ഒരു സാധാരണമാണ്. എന്നാല്‍ ഇതിനെതിരേ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായിക ലതാമങ്കേഷ്‌കര്‍
‘ചല്‍തേ ചല്‍തേ യൂഹി കോയി മില്‍ഗയാതാ’ എന്ന ഗാനത്തിന്റെ റിമിക്‌സ് ആണ് ലതാ മങ്കേഷ്‌കറിനെ ചൊടിപ്പിച്ചത്. ‘മിത്രോം’ എന്ന ചിത്രത്തിനു വേണ്ടി പാക്കിസ്ഥാനി ഗായകന്‍ ‘അത്തിഫ് അസ്ലം’ ആണ് ഗാനത്തിന്റെ റിമിക്‌സ് ആലപിച്ചത്. തനിഷ്‌ക് ഭാഗ്ജിയാണു സംഗീതം.
ലതാമങ്കേഷ്‌കറും ഗുലാം മുഹമ്മദും ചേര്‍ന്നാണു യഥാര്‍ഥഗാനം ആലപിച്ചിരിക്കുന്നത്. റിമിക്‌സിനെ സംബന്ധിച്ച് ലതാ മങ്കേഷ്‌കറിന്റെ വാക്കുകള്‍ ഇങ്ങനെ: ‘എനിക്ക് അതുകേള്‍ക്കണ്ട. കാരണം ഞാന്‍ ഇത്തരം റിമിക്‌സുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. പഴയഗാനങ്ങള്‍ ഇങ്ങനെ റിമിക്‌സ് ചെയ്യുന്നതില്‍ വലിയ വിഷമം തോന്നാറുണ്ട്. ചിലപാട്ടുകളുടെ എല്ലാം വരികളില്‍ വരെ മാറ്റം വരുത്തിയാണു റിമിക്‌സ് ചെയ്യുന്നത്. ആരോടു ചോദിച്ചാണ് ഇങ്ങനെയുള്ള മാറ്റങ്ങള്‍ വരുത്തുന്നത്. ഈ ഗാനങ്ങളുടെ എല്ലാം യഥാര്‍ഥ രചയിതാക്കള്‍ അവരുടെ സര്‍ഗാത്മകതയാല്‍ മനോഹരമാക്കിയവയാണ് ഈ ഗാനങ്ങള്‍. അവരുടെ സര്‍ഗാത്മകതയില്‍ കൈകടത്താന്‍ ആരാണ് അധികാരം നല്‍കുന്നത്?’

ഇതിനിടെ ഗായിക അല്‍ക്ക യജ്ഞികും തന്റെ ഗാനത്തിന്റെ റിമിക്‌സിനെതിരെ രംഗത്തെത്തി. ‘സത്യമേവ ജയതേ’ എന്ന ചിത്രത്തിലെ ‘ദില്‍ബര്‍ ദില്‍ബര്‍’ എന്ന ഗാനത്തിനായിരുന്നു അല്‍ക്കാ യജ്ഞികിന്റെ വിമര്‍ശനം. ‘എന്തുകൊണ്ട് ഒരു പുതിയഗാനം നിര്‍മിച്ചു സൂപ്പര്‍ഹിറ്റാക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു സാധിച്ചില്ല’ എന്നായിരുന്നു അല്‍ക്കാ യജ്ഞികിന്റെ ചോദ്യം. അതേസമയം, പാക്കിസ്ഥാനി ഗായകരെ ആദ്യം പാക്കിസ്ഥാനി പൗരന്‍മാരായി തന്നെയാണു പരിഗണിക്കേണ്ടത്. പിന്നീടാണ് അവരെ കലാകാരന്‍മാരായി പരിഗണിക്കേണ്ടത് എന്നായിരുന്നു അത്തിഫ് അസ്‌ലമിന്റെ ഗാനത്തെ പറ്റി ഫിലിം സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പഹജ് നിഹലാനിയുടെ അഭിപ്രായം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7