ഇന്നും വില കുത്തനെ കൂടി; സംസ്ഥാനത്ത് പെട്രോള്‍ വില 84 രൂപ, ഡീസലിന് 78; വില കുറയ്ക്കില്ലെന്ന നിലപാടില്‍തന്നെ മോദിസര്‍ക്കാര്‍; പ്രതിഷേധം ശക്തം

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില മുകളിലേക്കു തന്നെ. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്. ഓരോ ദിനവും റെക്കോര്‍ഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കൂട്ടാതിരുന്നതുമാണ് കാരണമെന്നു വിശദീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വില പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.

മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില– പെട്രോള്‍ ലിറ്ററിന് 88.31 രൂപയും ഡീസല്‍ 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാല്‍ വില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയും.

രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. ഓഗസ്റ്റ് പകുതിക്കുശേഷം പെട്രോള്‍ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ ലഭ്യമാക്കുന്ന വിലയില്‍ (പെട്രോള്‍ 40.50 രൂപ, ഡീസല്‍ 43 രൂപ) കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെയാണ് വില ഇരട്ടിയിലേറെയായി മാറുന്നത്. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മുംൈബയില്‍ ശിവസേനയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പരിഹാസം ഇങ്ങനെ– ‘ഇതാണ് അച്ഛേ ദിന്‍’.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7