മകള്‍ അലംകൃതയ്ക്ക് നാലു വയസായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. കഴിഞ്ഞ പിറന്നാളിനാണ് മകളുടെ മുഖം ആദ്യമായി ആരാധകര്‍ക്കായി പങ്കുവെച്ചത്. ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു സുന്ദര ചിത്രം പങ്കുവെച്ചാണ് തന്റെ സണ്‍ഷൈനിന് പൃഥ്വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
‘എന്റെ സണ്‍ഷൈനിന് ഇന്ന് നാലാം പിറന്നാള്‍. മമ്മയ്ക്കും ഡാഡയ്ക്കും ഇത് വിശ്വസിക്കാനാവുന്നില്ല. എല്ലാവരുടെയും ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി.’ പൃഥ്വി കുറിച്ചു.
മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് പൃഥ്വി. അതിനാല്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ അധികം പങ്കുവെയ്ക്കാറില്ല. ഇടയ്ക്ക് ചില ഫോട്ടോള്‍ ഇടുമെങ്കിലും അവയിലൊന്നും മുഖം വ്യക്തമാക്കാറില്ല. മകളുടെ പിറന്നാള്‍ സന്തോഷം പങ്കുവെച്ചതോടെ ആരാധകര്‍ ആശംസകളുമായി എത്തിക്കഴിഞ്ഞു.