ലോകത്തിന്റെ എല്ലാ കോണുകളിലും വലിയ പ്രേക്ഷക പിന്തുണയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തുമെത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിലാകും താരം മത്സരാര്‍ത്ഥിയായി എത്തുക.
ബോളിവുഡിന്റെ ബായ് ജാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പില്‍ ശ്രീശാന്തുമുണ്ടന്നാണ് വാര്‍ത്തകള്‍. മത്സരം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രം അവശേഷിക്കെ മത്സരാര്‍ത്ഥികളുമായി ചാനല്‍ കരാറിലെത്തിയെന്നാണ് സൂചന. എന്നാല്‍ പരിപാടി ആരംഭിച്ചതിന് ശേഷമെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് വ്യക്തമാകു. നിലവില്‍ താരദന്പതികളായ ഭാരതി സിങിന്റെയും ഹാര്‍ഷ് ലിമ്പാച്ചിയായുടെയും പേര് മാത്രമേ പുറത്ത് വന്നിട്ടുള്ളു.
ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരസാനിധ്യമായിരുന്ന ശ്രീശാന്ത് 2013 ലാണ് ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങി മൈതാനം വിടുന്നത്. താരത്തിന് ആജീവനാന്ത വിലക്കാണ് ക്രിക്കറ്റ് ബോര്‍ഡ് വിധിച്ചിരിക്കുന്നത്. കോടതി വെറുതെ വിട്ടെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ബി.സി.സി.ഐ തയ്യറല്ലായിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന്റെ ഭാവി തന്നെ അവതാളത്തിലായി.