ഭാരത ബന്ദിന്റെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയാക്കാന്‍ കാരണം

തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരതബന്ദിന് ഇതുവരെ കേട്ടിട്ടില്ലാത്ത സമയക്രമമാണ് ഉള്ളത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. ഇങ്ങനെയൊരു സമയം തെരഞ്ഞെടുത്തതിന് കാരണവും കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല ഈ ഭാരത ബന്ദ്. അതുകൊണ്ടാണ് ഈ സമയത്ത് നടത്താന്‍ തീരുമാനിച്ചത്.

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ആണ് തിങ്കളാഴ്ച ഭാരതബന്ദ് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാവും ബന്ദ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണിത്.

പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ജനങ്ങളും ഭാരത് ബന്ദുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. സെപ്റ്റംബര്‍ പത്തിന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയിലാക്കണം. ഇന്ധന വിലവര്‍ധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുര്‍ജേവാല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7