ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും ട്വീറ്റുകളുമായി മുതിര്‍ന്ന ബിജെപി നേതാവ് തരുണ്‍ വിജയ്. രാത്രി പത്തുമണിമുതലാണ് തരുണ്‍ വിജയിയുടെ പേജില്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ചത്. തീര്‍ത്ഥയാത്ര പോകാനുള്ള ഒരാളുടെ ആഗ്രഹത്തെ വിമര്‍ശിക്കാന്‍ അര്‍ക്കും അധികാരം ഇല്ലന്നായിരുന്നു ആദ്യ ട്വീറ്റ്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയെ ചോദ്യം ചെയ്ത ബിജെപിയുടെ നടപടിയെ വിമര്‍ശിച്ചിട്ടും ഉണ്ട്.
രാഹുല്‍ ഗാന്ധിയുടെ കൈലാസ യാത്രയെ പരിഹസിച്ചതും അതിനെതിരെ മോശം കമന്റ് പറഞ്ഞതും തെറ്റാണ്. ഒരു ഹിന്ദു അങ്ങനെ ചെയ്യില്ല എന്നതായിരുന്നു അടുത്ത ട്വീറ്റ്. പിന്നീട് വന്ന ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്തു. നരേന്ദ്ര മോദി പിന്നിലുണ്ടെന്നുള്ള അഹങ്കാരമാണ് തരുണ്‍ വിജയിക്ക് എന്നാണ് ആ ട്വീറ്റില്‍ പറഞ്ഞിരുന്നത്.
We have rarely seen someone using 'bec' as a short form for because, as commonly 'bcoz, bcos, bcz' are used. pic.twitter.com/DF2ORVqJtM
— Irony Of India (@IronyOfIndia_) September 5, 2018
ഇതേതുടര്‍ന്ന് ഹാക്ക് ചെയ്തതിനാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തതായി തരുണ്‍ വിജയ് പറഞ്ഞു. അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. താന്‍ വീട് മാറിയപ്പോള്‍ തന്റെ പാസ്വേഡ് ആരോ ദുരുപയോഗം ചെയ്തതായും അവരാണ് ഇത്തരത്തിലുള്ള ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതെന്നും തരുണ്‍ വിജയ് പറഞ്ഞു.
നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. രാത്രിയും പകലും അവര്‍ക്കുവേണ്ടിയാണ് ഞാനും എന്റെ കുടുംബവും പ്രവര്‍ത്തിക്കുന്നത്. എന്റെ കുടുംബം ബിജെപിക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് എന്നും തരുണ്‍ വിജയ് പറഞ്ഞു.