പ്രളയദുരിതം അനുഭവിക്കുന്ന നാഗാലാന്‍ഡിനെ കേരളം സഹായിക്കണം,അമേരിക്കയില്‍ നിന്ന് പിണറായിയുടെ ആഹ്വാനം

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിനെ കേരളം സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിപിണറായി വിജയന്‍. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഫേസ്ബുക് പേജിലൂടെയാണ് നാഗാലാന്‍ഡിനെ സഹായിക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടത്.നാം ദുരിതത്തിലായ സമയത്ത് നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി തലസ്ഥാനത്ത് എത്തി തന്നോട് സംസാരിച്ചിരുന്നു. കേരളത്തിന് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിരുന്നു. കേരളത്തിന് ആവശ്യമായിരുന്ന സമയത്ത് സഹായ ഹസ്തം നീട്ടിയ നാഗാലാന്‍ഡിലെ നാം മറക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാഗാലാന്‍ഡ് ജനതക്കൊപ്പം ഈ ദുരിതകാലത്ത് നമുക്ക് നില്‍ക്കാം എന്ന് അദ്ദേഹം പോസ്റ്റിലൂടെ ജനങ്ങളോട് ആവശ്യപ്പെടുന്നു.

നാഗാലാന്‍ഡില്‍ ഉണ്ടായ വന്‍ പ്രളയത്തില്‍ മൂവായിരത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. 12 പേരോളം പ്രളയത്തില്‍ മരിക്കുകയും ചെയ്തു. നിരവധിറോഡുകളും പാലങ്ങളും പ്രളയത്തില്‍ തകര്‍ന്നു.മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി എന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്‌നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം.. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7