ഒടുവില്‍ ദീപ്തിയും സൂരജും ബോംബ് പൊട്ടി മരിച്ചു;!!! പൊങ്കാലയിട്ട് ട്രോളര്‍മാര്‍

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവന്ന പരസ്പരം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രീതിയിലുള്ള സിരീയലിന്റെ അവസാന എപ്പിസോഡിനെ ട്രോളി ട്രോളര്‍മാര്‍. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍ നിറയുകയാണ്.

വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിന് ഏറ്റവും കൂടുതല്‍ സ്ത്രീ പ്രേക്ഷകര്‍ ആയിരുന്നു ഉണ്ടായിരുന്നത്. സീരിയല്‍ നിര്‍ത്തിയതില്‍ അവര്‍ അതീവ ദുഖിതരുമാണ്. പക്ഷെ, അത് നിര്‍ത്തിയത് നന്നായി എന്ന അഭിപ്രായമുള്ളവരാണ് കൂടുതല്‍ പേരും.

ഏഷ്യാനെറ്റിലെ ഏറെ ശ്രദ്ധേയമായ പരസ്പരം സീരിയല്‍ വൈകീട്ട് ആറേ മുപ്പതിനാണ് സംപ്രക്ഷേപണം ചെയ്തത്. സീരിയലിന്റെ അവസാന എപ്പിസോഡിന് മുന്‍പ് സീരിയലിലെ ദീപ്തിയെ അവതരിപ്പിച്ച ഗായത്രി സുരേഷ് ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നു. മൂന്നുകൊല്ലത്തോളം നീണ്ട പരമ്പരയ്ക്ക് പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് ഗായത്രി നന്ദി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകളിലൊന്ന്…

അകാലത്തില്‍പൊലിഞ്ഞ IPS പുഷ്പ്പമേ .. നിനക്കു വിട !!
സുഹൃത്തുക്കളെ , ഏതൊരു കഠിനഹൃദയന്‍റെയും കണ്ണൂനിറയ്ക്കുന്നയൊരു വാര്‍ത്തയാണ് എനിക്കു നിങ്ങളെ അറിയിക്കാന്‍ ഉള്ളത്. നമ്മുടെയെവരുടെയും കണ്ണിലുണ്ണിയും , തീവ്രവാദികളുടെ ദുസ്വപ്നവുമായ ശ്രീമതി ദീപ്തി IPS നമ്മെ വിട്ടു അല്പം മുന്നേ യാത്രയായി. തന്‍റെ ഭര്‍ത്താവായ ബേക്കറി സൂരജെട്ടനോടൊപ്പം സ്പീഡ് ബോട്ടില്‍ വച്ചു ഒരു കായലിന്‍റെ മധ്യത്തില്‍ വച്ചായിരുന്നു അന്ത്യം.

തീവ്രവാദികള്‍ പണ്ടേ ദീപ്തIPS വേട്ടയാടുകയാണല്ലോ , ദീപ്തി മാടത്തിനെ വധിക്കുവാന്‍ വേണ്ടി പല നമ്പറുകള്‍ അവര്‍ മുന്നേയും പുറത്തെടുത്തിരുന്നുവെന്നും അവയൊക്കെ ദീപ്തി മാടത്തിന്‍റെ അസാമാന്യ ബുദ്ധി വൈഭവത്തിനു മുന്നില്‍ ദയനീയമായ പരാജയപ്പെട്ടുവെന്നും നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതാണല്ലോ.
എന്നാല്‍ ഇത്തവണ … തീവ്രവാദികള്‍ ഗുളികാരൂപത്തില്‍ ബോംബ്‌ നിര്‍മ്മിച്ചു അതു ദീപ്തിIPSനെയും സൂരജെട്ടനെയും കൊണ്ട് കഴിപ്പിച്ചു !

ബോംബ്‌ പൊട്ടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ , ഉള്ളില്‍ തുടിക്കുന്ന ബോംബുമായി ദീപ്തിIPSപലയിടം നടന്നൂ ,ശേഷം, ബോംബ്‌ പൊട്ടിയാല്‍ അപകടത്തിലായെക്കാവുന്ന നാട്ടുക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ആ ധീര വനിത തന്‍റെ ഭര്‍ത്താവിനെയും വിളിച്ചു കൊണ്ട് ബോട്ടും എടുത്തു കായലിന്‍റെ നടുവില്‍ എത്തിയ നേരം ആയിരുന്നു അന്ത്യം .

ഈ പോസ്റ്റിനു മറുപടി നല്‍കാന്‍ ഉടനെ എന്നെ കൊണ്ട് സാധിക്കുമെന്നു തോന്നുന്നില്ല , ഈ ദുരന്തദുഃഖ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും ഞാന്‍ മോചിതനായാല്‍ മാത്രമേ എന്നെ കൊണ്ട് അതിനു കഴിയൂ.

ദീപ്തി IPS….. ഇല്ലാ നിങ്ങള്‍ മരിക്കുന്നില്ലാ… ജീവിക്കുന്നു ഞങ്ങളിലൂടെ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7