ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച അമേരിക്കയിലേക്ക് പോകും; പകരം ചുമതല ആര്‍ക്കും നല്‍കിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി അമേരിക്കന്‍ യാത്ര റദ്ദാക്കിയത്. സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തും വിധമായിരുന്നു നേരത്തേ യാത്ര ക്രമീകരിച്ചിരുന്നത്. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ യാത്ര നീട്ടിവെക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7