ചെന്നൈ: ബോളിവുഡ് താരം ഹൃത്വിക് റോഷനെതിരെ വഞ്ചനാ കുറ്റം ചുമത്തി ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. ആര്‍.മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സൂപ്പര്‍ താരത്തിനും എട്ടു പേര്‍ക്കും എതിരെ കേസെടുത്തത്. ‘സൂപ്പര്‍ 30’യുടെ റിലീസ് സംബന്ധിച്ച തിരക്കിലിരിക്കെയാണ് ഹൃത്വിക്കിനെതിരെ പരാതി.
2014 ഹൃത്വിക്കിന്റെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്സിന്റെ സ്റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ ജൂണില്‍ കൊടുങ്ങയൂര്‍ പൊലീസ് പരാതി ഫയല്‍ ചെയ്തത്.